/ഒമാനിലെ സർക്കാർ സ്‌കൂളുകളിൽ നിന്ന് വിദേശികളെ ഒഴിവാക്കുന്നു

ഒമാനിലെ സർക്കാർ സ്‌കൂളുകളിൽ നിന്ന് വിദേശികളെ ഒഴിവാക്കുന്നു

മ​സ്​​ക​ത്ത്​: ഒമാനിലെ സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളു​ക​ളിൽ നിന്ന് വി​ദേ​ശി അ​ധ്യാ​പ​ക​രെ ഒ​ഴി​വാ​ക്കാ​നൊരു​ങ്ങു​ന്ന​താ​യി സൂ​ച​ന. വി​ദേ​ശി അ​ധ്യാ​പ​ക​രു​ടെ തൊ​ഴി​ല്‍​ക​രാ​ര്‍ പു​തു​ക്കി​ന​ല്‍​കി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മാ​നി​ക​ള​ല്ലാ​ത്ത അ​ധ്യാ​പ​ക​രു​ടെ 2020-21 വ​ര്‍​ഷ​ത്തെ തൊ​ഴി​ല്‍ ക​രാ​ര്‍ പു​തു​ക്കേ​ണ്ടെ​ന്നാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച സ​ര്‍​ക്കു​ല​റി​ല്‍ അ​റി​യി​ച്ച​ത്. പു​തി​യ തൊ​ഴി​ല്‍ ക​രാ​ര്‍ അ​നു​വ​ദി​ക്കാ​നും നി​ല​വി​ലു​ള്ള​ത്​ പു​തു​ക്കാ​നു​മു​ള്ള സാ​ധ്യ​ത​യെ കു​റി​ച്ച്‌​ പി​ന്നീ​ട്​ തീ​രു​മാ​ന​മെ​ടു​ത്ത്​ അ​റി​യി​ക്കു​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ്​ സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക​രാ​യി ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. മ​ല​യാ​ളി​ക​ളാ​യ അ​ധ്യാ​പ​ക​രി​ല്‍ കൂ​ടു​ത​ലും ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യാ​ണ്​ പ​ഠി​പ്പി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ല്‍ ഒ​ഴി​ച്ചു​ള്ള വിഷയങ്ങ​ളു​ടെ​യെ​ല്ലാം അ​ധ്യാ​പ​ന മാ​ധ്യ​മം അ​റ​ബി​യാ​യ​തി​നാ​ലാ​ണി​ത്​. ഈ ​വ​ര്‍​ഷം തൊ​ഴി​ല്‍​ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന​വ​രെ​യാ​ണ്​ നി​ല​വി​ലെ ഉ​ത്ത​ര​വ്​ ബാ​ധി​ക്കു​ക.ഇ​ത്​ തു​ട​രു​ന്ന​പ​ക്ഷം വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​സ പു​തു​ക്കേ​ണ്ട​വ​രും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ടി​വ​രും. പ​ത്തും ഇ​രു​പ​തും വ​ര്‍​ഷ​മാ​യി സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ണ്ട്. ഇ​വ​രി​ല്‍ അനേകം പേ​രും കു​ടും​ബ​മാ​യാ​ണ്​ താ​മ​സി​ക്കു​ന്ന​ത്.