ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്‌ 19

മസ്കറ്റ്: ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ജിസിസി രാജ്യത്തിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് മൂവർക്കും കൊറോണ പകർന്നത്. ഇതോടെ ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം 55 ആയി. ഇതിൽ 17 പേർ രോഗവിമുക്തി നേടി എന്നത് ആശ്വാസകരമാണ്.

ഷോറൂം അടച്ചിടേണ്ടി വന്നാലും ജീവനക്കാർക്ക് ശമ്പളം മുടങ്ങില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ്

തൃശ്ശൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിൻറെ നിർദ്ദേശപ്രകാരം ഷോറൂം അടച്ചിടേണ്ടി വന്നാലും ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് അറിയിച്ചു. ഷോറൂം അടച്ചിടുന്ന ദിവസവും ജീവനക്കാർക്ക് പ്രവർത്തി ദിനം എന്ന നിലയിൽ തന്നെ കണക്കാക്കും.