/ജീവനക്കാരിൽ ഒരാൾക്ക് കൊറോണ: എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്നും മാറ്റി

ജീവനക്കാരിൽ ഒരാൾക്ക് കൊറോണ: എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്നും മാറ്റി

ലണ്ടൻ: കൊട്ടാരത്തിലെ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാൽ എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് മാറ്റി. 93 കാരിയായ രാജ്ഞിയെ മുൻകരുതലെന്നോണമാണ് വിൻഡ്സോർ കാസിലിലേക്ക് മാറ്റിയത്. രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ടെന്നും നിലവിൽ ആരോഗ്യവതിയാണെന്നുമാണ് റിപ്പോർട്ട്.