/ലോകത്താകമാനം വീടുകളിൽ കഴിയാൻ പറഞ്ഞത് 150 കോടി ജനങ്ങളോട്

ലോകത്താകമാനം വീടുകളിൽ കഴിയാൻ പറഞ്ഞത് 150 കോടി ജനങ്ങളോട്

കൊറോണ വൈറസ് വ്യാപനത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകത്താകമാനം സ്വയം വീടുകളിൽ കഴിയാൻ നിർദേശിച്ചത് 150 കോടി ജനങ്ങളോട്. അതായത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനംപേർ സ്വയം സമ്പർക്ക വിലക്കിൽ കഴിയണം.

ലോകരാജ്യങ്ങൾ എല്ലാം തന്നെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതുണ്ട് എന്ന് കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനൽകി.

ന്യൂയോർക്കിൽ മാത്രം 12000 പേർക്ക് രോഗം സ്ഥിതീകരിച്ചു.84 ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം കോവിഡിൻറെ ഹോട്ട്സ്പോട്ട്കളിൽ ഒന്നാണ്.100 പേർ ഇതിനോടകം ന്യൂയോർക്കിൽ മരിച്ചു.

ഇറ്റലിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുതിയ കേസുകളിൽ നേരിയ കുറവുണ്ടായത് പ്രതീക്ഷ നൽകുന്നു. 6000 പേർ അവിടെയും മരിച്ചു കഴിഞ്ഞു. കോവിഡ്‌ മൂലം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടതും ഇറ്റലിയിലാണ്. 18 ഡോക്ടർമാർ രോഗബാധിതരായി മരിച്ചു. സ്പെയിനിൽ 3900 ആരോഗ്യ പ്രവർത്തകർക്ക് രോഗം പിടിപെട്ടു.