/രാത്രി 12 മുതൽ മൂന്ന് ആഴ്ചത്തേക്ക് രാജ്യം ലോക്ക് ഡൗണിൽ- നരേന്ദ്ര മോദി

രാത്രി 12 മുതൽ മൂന്ന് ആഴ്ചത്തേക്ക് രാജ്യം ലോക്ക് ഡൗണിൽ- നരേന്ദ്ര മോദി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി 12 മുതൽ മൂന്ന് ആഴ്ചത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണെന്നും ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനത കർഫ്യൂ ദിനത്തിൽ ജനങ്ങൾ ഒരുമിച്ച് നിന്നതിന് അദ്ദേഹം നന്ദി പറഞ്ഞു. രോഗികൾ മാത്രമല്ല ഓരോരുത്തരും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.