കൊറോണ: വാർ റൂം തുറന്ന് കേരള സർക്കാർ

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വാർ റൂം തുറന്നു. സെക്രട്ടേറിയേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമാണ് സജ്ജമാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥൻ ഇളങ്കോവൻ നേതൃത്വം നൽകും. ലോക് ഡൗണിലൂടെ സംസ്ഥാനം കടന്നു പോകുന്ന ഘട്ടത്തിൽ പ്രതിരോധ, മുൻകരുതൽ പ്രവർത്തനങ്ങൾ ഒരു പാളിച്ചയും കൂടാതെ നടത്തുന്നതിനാണ്…

മദ്യശാലകൾ അടയ്ക്കുന്നത് കൊറോണയെക്കാൾ അപകടകരം – കടകംപള്ളി സുരേന്ദ്രൻ

മദ്യശാലകൾ അടയ്ക്കുന്നത് കൊറോണയെക്കാൾ അപകടകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പുതിയ സാമൂഹ്യ പ്രശ്നത്തിലേക്ക് നയിക്കുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിൽ ഇക്കാര്യം ബോധ്യമായെന്നും അദ്ദേഹം പറയുന്നു. ഇതിനോടകം നാലുപേരെ ഡി അഡിക്ഷൻ സെൻററിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു.

1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം; ആരോഗ്യ പ്രവർത്തകർക്ക്…

കോവിഡ്‌ ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണ് പാക്കേജ്. ഒരാളും വിശന്നിരിക്കേണ്ടി വരില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ ജീവനക്കാർക്കും ഇൻഷുറൻസ് പ്രഖ്യാപിച്ചു.…

രാജ്യത്താകെ ടോൾ പിരിവ് നിർത്തിവെച്ചു

ഇന്ത്യയൊട്ടാകെ ടോൾ പ്ലാസകളിൽ താൽക്കാലികമായി ടോൾ പിരിവ് നിർത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അടിയന്തര സർവീസുകൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

കോച്ചുകൾ ഐസൊലേഷൻ വാർഡ് ആക്കാൻ ഒരുങ്ങി റെയിൽവേ

ന്യൂഡൽഹി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോച്ചുകൾ ഐസൊലേഷൻ വാർഡ് ആക്കാൻ ഒരുങ്ങി റെയിൽവേ. ഗ്രാമീണ മേഖലകളിൽ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് റെയിൽവേ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. കോച്ചുകൾ ഐസലേഷൻ വാർഡുകളായി ക്രമീകരിക്കുന്നതിനോടൊപ്പം വെൻറിലേറ്റർകളും നിർമ്മിക്കും. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ ആണ് നിർമ്മാണം നടക്കുക.

കൊറോണയെ ഒന്നിച്ച് നേരിടാം: ഒറ്റക്കെട്ടായി ഇന്ത്യയുടെ കൂടെയുണ്ടാകും – അമേരിക്ക

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്കൊപ്പം ഒറ്റക്കെട്ടായിനിന്ന് പ്രവർത്തിക്കാമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ്. കൊറോണയെ നേരിടാൻ ഇന്ത്യ നടത്തുന്ന ആരോഗ്യപരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ജനതാ കർഫ്യൂയിൽ പങ്കെടുക്കാൻ ജനങ്ങൾ സന്നദ്ധരായത് പ്രചോദനം നൽകുന്നുവെന്നും ആലിസ് പറഞ്ഞു. നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ…

മസ്കറ്റ് ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾ നിർത്തിവെച്ചു

മസ്കറ്റ്: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മസ്കറ്റ് ഇന്ത്യൻ എംബസി വിവിധ സേവനങ്ങൾ നിർത്തിവെച്ചു. പാസ്പോർട്ട്, കോൺസുലാർ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഏതെങ്കിലും അടിയന്തര ഘട്ടത്തിൽ ബി എൽ എസ് 96879806929, കോൺസുലാർ 96893584040 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോവിഡ്‌: ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 683 പേർ; മരണസംഖ്യ…

ഇറ്റലിയിൽ കൊറോണ വൈറസ് മൂലം ഇന്നലെ മാത്രം മരിച്ചത് 683 പേർ. ഇതോടെ മരണസംഖ്യ 7503 ആയി. 5,210 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്ക് ശേഷം കൊറോണ സാരമായി ബാധിച്ചത് ഇറ്റലിയെയാണ്. സ്പെയിനിലും വൈറസ് ബാധിതരുടെ എണ്ണം7,457 ആയി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങൾ വൈറസിനെ കണ്ടെത്താനും…