/കൊറോണ: സൗദിയിൽ മരണം മൂന്നായി: 1012 രോഗബാധിതർ

കൊറോണ: സൗദിയിൽ മരണം മൂന്നായി: 1012 രോഗബാധിതർ

റിയാദ്: കൊറോണ വൈറസ് ബാധയിൽ സൗദി അറേബ്യയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണം മൂന്നായി. ഇതുവരെ 1012 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 112 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതാണ്. ചികിത്സയിൽ ഉണ്ടായിരുന്ന നാല് പേരുടെ രോഗം പൂർണമായും ഭേദമായി.