കോവിഡ്‌: ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 683 പേർ; മരണസംഖ്യ 7503 ആയി

29

ഇറ്റലിയിൽ കൊറോണ വൈറസ് മൂലം ഇന്നലെ മാത്രം മരിച്ചത് 683 പേർ. ഇതോടെ മരണസംഖ്യ 7503 ആയി. 5,210 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്ക് ശേഷം കൊറോണ സാരമായി ബാധിച്ചത് ഇറ്റലിയെയാണ്. സ്പെയിനിലും വൈറസ് ബാധിതരുടെ എണ്ണം7,457 ആയി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങൾ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു. ലോകത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 21,000 കവിഞ്ഞു. നാലര ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.