/റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം നൽകും, ബേക്കറികൾ തുറക്കണം – മുഖ്യമന്ത്രി

റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം നൽകും, ബേക്കറികൾ തുറക്കണം – മുഖ്യമന്ത്രി

റേഷൻ കാർഡ് ഇല്ലാതെ വാടകവീട്ടിൽ കഴിയുന്നവർക്ക് റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം നൽകാൻ തീരുമാനമായി. ആധാർ നമ്പർ പരിശോധിച്ച് ഭക്ഷ്യധാന്യം സൗജന്യമായി നൽകും.

ഹോൾസെയിൽകാരുടെ സാധനങ്ങൾ റീട്ടെയിൽ കടകളിൽ എത്തുന്നതിന് പ്രയാസമുണ്ടാകില്ല. നാലുമാസത്തെ കരുതൽശേഖരം വേണ്ടിവരും. ബേക്കറികൾ ഉൾപ്പെടെയുള്ളവ തുറക്കണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെ കാര്യങ്ങൾ നീക്കുന്നു. ചില സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചതായി പരാതികൾ വരുന്നു. അത് പരിഹരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.