/കൊറോണ: വാർ റൂം തുറന്ന് കേരള സർക്കാർ

കൊറോണ: വാർ റൂം തുറന്ന് കേരള സർക്കാർ

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വാർ റൂം തുറന്നു. സെക്രട്ടേറിയേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമാണ് സജ്ജമാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥൻ ഇളങ്കോവൻ നേതൃത്വം നൽകും. ലോക് ഡൗണിലൂടെ സംസ്ഥാനം കടന്നു പോകുന്ന ഘട്ടത്തിൽ പ്രതിരോധ, മുൻകരുതൽ പ്രവർത്തനങ്ങൾ ഒരു പാളിച്ചയും കൂടാതെ നടത്തുന്നതിനാണ് വാർ റൂം സജ്ജമാക്കിയത്.