കൊറോണയെ ഒന്നിച്ച് നേരിടാം: ഒറ്റക്കെട്ടായി ഇന്ത്യയുടെ കൂടെയുണ്ടാകും – അമേരിക്ക

29

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്കൊപ്പം ഒറ്റക്കെട്ടായിനിന്ന് പ്രവർത്തിക്കാമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽസ്. കൊറോണയെ നേരിടാൻ ഇന്ത്യ നടത്തുന്ന ആരോഗ്യപരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ജനതാ കർഫ്യൂയിൽ പങ്കെടുക്കാൻ ജനങ്ങൾ സന്നദ്ധരായത് പ്രചോദനം നൽകുന്നുവെന്നും ആലിസ് പറഞ്ഞു. നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അവർ അറിയിച്ചു. ഇതുവരെ 944 പേരാണ് അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചത്. 66,048 പേർ രോഗബാധിതർ ആണ്.