45 ആശുപത്രികളിലെ നഴ്‌സുമാരുമായി മന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 45 ആശുപത്രികളിലെ നഴ്‌സിംഗ് സൂപ്രണ്ടുമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആശുപത്രികളുടെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം കൂടി വിലയിരുത്തുന്നതിനും വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. ആരോഗ്യ വകുപ്പിന്റെ എല്ലാ…

കേരളത്തിൽ ഇന്ന് 39 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കേരളത്തിൽ 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ 34, കണ്ണൂർ 2, കോഴിക്കോട്,കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ ഒന്നു വീതവുമാണ് ഇന്ന് അസുഖം സ്ഥിരീകരിച്ചത്.ഇതോടെ രോഗ ബാധിതരുടെ എണ്ണം 164 ആയി.

സൗദിയിൽ 250 വിദേശ തടവുകാർക്ക് മോചനം

റിയാദ്: കൊറോണ വ്യാപനത്തെ തുടർന്ന് സൗദി അറേബ്യയിൽ തൊഴിൽ,കുടിയേറ്റ, താമസ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ 250 വിദേശ തടവുകാരെ വിട്ടയച്ചു. കൊറോണ എന്ന മഹാമാരിയിൽ നിന്ന് എല്ലാത്തരം വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിതെന്ന് മനുഷ്യാവകാശ കമ്മീഷൻ പ്രസിഡൻറ് അവ്വദ്‌ അൽ അവ്വദ്‌ പറഞ്ഞു. ഇവരെ സ്വദേശത്തേക്ക്…

ഒമാനിൽ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക്

മസ്കറ്റ്: ഒമാനിൽ കോവിഡ്‌ 19 സമൂഹ വ്യാപനത്തിലേക്ക് കടന്നതായും കൂടുതൽ വൈറസ് ബാധ വരുംദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തേക്കുമെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി അറിയിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുകയാണ് ഉത്തമമായ വഴിയെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം…

അമേരിക്കയിൽ മരണം 1300 കടന്നു: ട്രംപ് ചൈനീസ് പ്രസിഡൻറ് നോട്…

വാഷിംഗ്ടൺ: കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയെ പഴിച്ചുകൊണ്ടിരുന്ന ട്രംപ് ഒടുവിൽ നിലപാട് മാറ്റി. വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപിക്കുന്ന അതിഗുരുതരമായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തതായും ഇത് സംബന്ധിച്ച് ഏറെ അറിവ് നേടിക്കഴിഞ്ഞ ചൈനയുമായി…

കോവിഡിന്റെ വ്യാപനം അറിയാൻ മൂന്നാഴ്ച വേണ്ടിവരും; വരുന്ന ആഴ്ച നിർണായകം;…

കോവിഡിന്റെ വ്യാപനം അറിയാൻ മൂന്നാഴ്ച വേണ്ടിവരും. സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന ആഴ്ച നിർണായകമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദേശത്ത് നിന്നെത്തുന്ന ചിലർ ഇപ്പോഴും ക്വറന്റീൻ പാലിക്കുന്നില്ലെന്നും ഇവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗൾഫിൽ നിന്നുള്ള വരവ് മൂലമാണ്. കേരളത്തിൽ…

രണ്ടുദിവസം മദ്യം കിട്ടിയില്ല: തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ: ലോക്ക് ഡൗൺ ആയതിനാൽ രണ്ട് ദിവസം മദ്യം കിട്ടിയില്ല. തൃശ്ശൂർ കുന്നംകുളത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ് (38) ആത്മഹത്യ ചെയ്തു. പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മദ്യം കിട്ടാത്തതിനാൽ രണ്ടുദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ബെവ്കോ ഔട്ട്ലെറ്റ്കളും…

രാജ്യം അടച്ചിട്ടാൽ മാത്രം പോരാ: പരിശോധനയും വേണം – WHO

രാജ്യങ്ങൾ പൂർണമായി അടച്ചിട്ടതുകൊണ്ട് മാത്രം കൊറോണ വ്യാപനം തടയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ തെദ്രോസ് അഥാനം. ഇന്ത്യ 21 ദിവസത്തെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന. " ഈ നിർണായക ഘട്ടത്തിൽ എല്ലാ രാജ്യവും വൈറസിനെതിരെ പോരാടണം. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകർക്കുള്ള ബുദ്ധിമുട്ട്…