ഇന്ത്യയിൽ ‍ കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

4

ഇന്ത്യയിൽ ‍ കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. ഇന്‍ഡോറിലാണ് സംഭവം . ഡോ. ശത്രുഘ്നന്‍ പഞ്‍വാനി[62 ]യാണ് മരിച്ചത്.ഇദ്ദേഹത്തിന് നാലുദിവസം മുമ്പാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്ന ആദ്യത്തെ ഡോക്ടറാണ് ഡോ. ശത്രുഘ്നന്‍.

ഇതോടെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 186 ആയി. 5800ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 166 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.