ഗൾഫ് നാടുകളിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാൻ നേവിയുടെ 14 യുദ്ധക്കപ്പലുകൾ സജ്ജമായെന്ന് വൈസ് അഡ്മിറൽ ജി. അശോക് കുമാർ 

108

കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങി വരുവാൻ രെജിസ്റ്റർ ചെയ്ത ഗൾഫ് നാടുകളിലെ പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുവാൻ  14 യുദ്ധക്കപ്പലുകൾ സജ്ജമാണെന്ന് ഇന്ത്യൻ നേവി വൈസ് അഡ്മിറൽ ജി. അശോക് കുമാർ അറിയിച്ചു. ഈ വരുന്ന വ്യാഴാഴ്ച മുതൽ ഗൾഫ് നാടുകളിൽ നിന്നുള്ള പ്രവാസികളെ തിരികെ നാട്ടിലെത്തിക്കും എന്നുള്ള കേന്ദ്ര സർക്കാർ അറിയിപ്പിനെ തുടർന്നാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 14 യുദ്ധക്കപ്പലുകളിൽ 4 എണ്ണം western navy യുടെയും, 4 എണ്ണം eastern commnd ന്റെയും 4 എണ്ണം southern command ബ്രാഞ്ചിന്റെയും ഭാഗമായുള്ളതാണ്.