രക്തദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 24 മണിക്കൂർ സംവിധനമൊരുക്കി സുൽത്താൻ ഖബൂസ് യൂണിവേഴ്സിറ്റി

74

വിശുദ്ധ റമദാൻ മാസത്തിൽ രക്തദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 24 മണിക്കൂർ സംവിധനമൊരുക്കി സുൽത്താൻ ഖബൂസ് യൂണിവേഴ്സിറ്റി( SQU). വെള്ളിയാഴ്ച്ചകളിലൊഴികെ ഏത് സമയത്തും ഇവിടെയെത്തി രക്തം ദാനം ചെയ്യാൻ കഴിയുന്നതാണ്. രക്ത ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 24144987, 92885754 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടും bloodbank@squ.edu.om എന്ന ഐഡിയിൽ മെയിൽ ചെയ്തും അപ്പോയ്ന്റ്മെന്റ് എടുക്കാവുന്നതാണ്. റമദാനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തദാന ക്യാമ്പുകൾ ആരംഭിക്കുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.