മസ്‌ക്കറ്റിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ; ഡൽഹിയിലേക്കും  കോഴിക്കോട്ടേക്കും

85

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ നിന്നും നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്കായി എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തും. രണ്ട് വിമാനങ്ങളും മസ്‌ക്കറ്റിൽ നിന്നാണ് പുറപ്പെടുക. ന്യു ഡൽഹിയിലേക്കും, കോഴിക്കോട്ടേക്കുമാകും ഇന്ന് സർവീസ് നടത്തുന്നത്. ഈ വിമാനങ്ങളിൽ നാട്ടിലെത്താൻ തെരെഞ്ഞെടുത്തവരെ എംബസി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരോട് കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും, മാസ്‌ക്കുകൾ ഉൾപ്പെടെ ഉള്ളവ നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം ഇന്നലെ കണ്ണൂർ, ബാംഗ്ലൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നടത്തിയ സർവീസുകളിലൂടെ 541 ആളുകളെയാണ് നാട്ടിലെത്തിച്ചത്. മെയ് 23 വരെയാണ് രണ്ടാം ഘട്ട സർവീസുകൾ നടത്തുന്നത്.