തമ്റൈത്ത് റോഡിൽ വാഹനാപകടം ; ഒരു പ്രവാസിയടക്കം 4 പേർ മരിച്ചു

2124

തമ്റൈത്ത് റോഡിൽ നിയന്ത്രണം വിട്ട രണ്ട് വാഹനങ്ങൾ കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർ മരണപ്പെട്ടു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. മരണപ്പെട്ടവരിൽ 3 പേർ ഒമാൻ പൗരൻമാരും, ഒരാൾ ഏഷ്യൻ വംശജനായ പ്രവാസിയുമാണ്. തുമ്റൈത്തിനെയും, ഖെറ്റ്ബറ്റിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല