അൽ ദാഹിറ ഗവർണറേറ്റിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ തീപിടുത്തം

232

അൽ ദാഹിറ ഗവർണറേറ്റിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ തീപിടുത്തമുണ്ടായി. ഇബ്രി വിലായത്തിനുള്ളിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട്ട് കമ്പനിക്കുള്ളിൽ നിർത്തിയിട്ടിരുന്ന ബസ്സിലാണ് തീപിടിച്ചത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ടീം തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.