ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് 14 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു

6042

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ  14 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് എംബസി അധികൃതർ അറിയിച്ചു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന വിമാന സർവീസുകളിൽ 8 എണ്ണവും കേരളത്തിലേക്കാണ്. കൊച്ചി- 3, തിരുവനന്തപുരം -2, കോഴിക്കോട് -2, കണ്ണൂർ -1 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള സർവീസുകൾ മുഴുവനും മസ്‌ക്കറ്റിൽ നിന്നുമാണ്.

ജൂൺ 9 – മസ്‌ക്കറ്റ് > വിജയവാഡ

ജൂൺ 10 – മസ്‌ക്കറ്റ് > കോഴിക്കോട്

ജൂൺ 10 – മസ്‌ക്കറ്റ് > കൊച്ചി

ജൂൺ 11 – മസ്‌ക്കറ്റ് > ഡൽഹി

ജൂൺ 12 – മസ്‌ക്കറ്റ് > തിരുവനന്തപുരം

ജൂൺ 13 – മസ്‌ക്കറ്റ് > കോയമ്പത്തൂർ

ജൂൺ 14 – മസ്‌ക്കറ്റ് > കണ്ണൂർ

ജൂൺ 15 – മസ്‌ക്കറ്റ് > ലഖ്‌നൗ

ജൂൺ 16 – മസ്‌ക്കറ്റ് > മുംബൈ

ജൂൺ 17 – മസ്‌ക്കറ്റ് > ബാംഗ്‌ളൂർ / മംഗളുരു

ജൂൺ 18 – മസ്‌ക്കറ്റ് > തിരുവനന്തപുരം

ജൂൺ 19 – മസ്‌ക്കറ്റ് > കൊച്ചി

ജൂൺ 21 – മസ്‌ക്കറ്റ് > കൊച്ചി

ജൂൺ 23 – മസ്‌ക്കറ്റ് > കോഴിക്കോട്

ആദ്യ ഘട്ടങ്ങളിലെന്ന പോലെ തന്നെ മുൻഗണനാടിസ്ഥാനത്തിൽ തന്നെയാകും ഈ ഘട്ടത്തിലും രെജിസ്റ്റർ ചെയ്തിട്ടുള്ളവരെ തെരഞ്ഞെടുക്കുക. ഇവരെ എംബസി വഴി നേരിട്ട് ബന്ധപ്പെടുന്നതാണ്.