ഒമാൻ മലയാളവും അൽ നമാനി കാർഗോയും ചേർന്ന് നടത്തിയ മത്സരത്തിൽ വിജയിക്ക് സമ്മാനം നൽകി

845

ഒമാൻ മലയാളവും പ്രശസ്തമായ അൽ നമാനി കാർഗോയും ചേർന്ന് നടത്തിയ മത്സരത്തിൽ വിജയിയായ ജേക്കബ് കുഞ്ഞുകുട്ടിക്ക് സമ്മാനം നൽകി. ഒമാൻ മലയാളം ഫേസ്ബുക് പേജിലൂടെയായിരുന്നു മത്സരം നടത്തിയത്. സമ്മാനത്തുകയായ 30 റിയാൽ അൽ നമാനി കാർഗോയുടെ മാനേജർ സജീർ അൽ നമാനി ഓഫീസിൽ വെച്ച് കൈമാറി. ജേക്കബ് നാട്ടിലായതിനാൽ അദ്ദേഹം അയച്ച പ്രതിനിധിയായ സതീഷാണ് സമ്മാനം ഏറ്റുവാങ്ങിയത്. ഇനിയും അൽ നമാനി കാർഗോ ഇതുപോലുള്ള സമ്മാനങ്ങളുമായി വരുമെന്ന് മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.