കോവിഡ് വൈറസ് വ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന വാർത്ത വ്യാജം 

2698

കോവിഡ് വൈറസ് വ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ശാസ്ത്രീയ അടിത്തറകളില്ലെന്ന് റോയൽ ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസ് യൂണിറ്റ് മേധാവി ഡോ. ഫ്രിയൽ ബിന്ത് അലി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇനിയും കൂടുതൽ കാലം ഈയൊരു വൈറസിന്റെ സാന്നിധ്യം മനുഷ്യ സമൂഹത്തിനിടയിൽ ഉണ്ടാകുമെന്നും ഡോക്ടർ വ്യക്തമാക്കി.  എന്നാൽ രോഗബാധിതരിൽ സ്വാഭാവികമായി വൈറസിനെതിരായ ആന്റി ബോഡികൾ സ്വയം രൂപപ്പെടും. രോഗം ഭേദമായവരിൽ നിന്നും ലഭിക്കുന്ന രക്ത പ്ലാസ്മയിലൂടെ വൈറസ് രോഗികളിൽ ചികിത്സ നടത്തുന്നത് ലോകരാജ്യങ്ങളിൽ വ്യാപകമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒമാൻ ബ്ലഡ് ബാങ്ക് നേരത്തെ കോവിഡ് ഭേദമായ ആളുകളോട് രക്ത പ്ലാസ്മ ദാനം ചെയ്യുന്നതിന് അഭ്യർഥിച്ചിരുന്നു. നിലവിൽ കോവിഡ് മുക്തരായവരിൽ 10 ശതമാനം ആളുകൾ പ്ലാസ്മ ദാനത്തിന് തയ്യാറായെന്നും ഡോകറ്റർ അറിയിച്ചു.