മസ്‌ക്കറ്റ് ഗവർണറേറ്റിൽ ഇന്ന് 527 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; മത്ര, സീബ് വിലായത്തുകളിൽ രണ്ട് പേർ വീതം മരണപ്പെട്ടു 

331

മസ്കറ്റ് ഗവർണറേറ്റിൽ ഇന്ന് 527 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗവർണറേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 19,935 ആയി. ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന കോവിഡ് പോസിറ്റീവ് കേസുകളിൽ 72 ശതമാനവും മസ്ക്കറ്റിലാണ്.  കോവിഡ് പോസിറ്റീവായിരുന്ന  10,131 പേർക്ക് ഗവർണറേറ്റിൽ രോഗം ഭേദമാകുകയും, 94 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 9,710 പേരാണ് മസ്‌ക്കറ്റിൽ ചികിത്സയിൽ തുടരുന്നത്.

ഗവർണറേറ്റിൽ കോവിഡ് വ്യാപനം ഏറ്റവും ഗുരുതരമായി തുടരുന്ന സീബ് വിലായത്തിൽ ഇന്ന് 215 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ വിലായത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 6, 726 ആയി. ബൗഷറിൽ 175 പേർക്കും, മത്രയിൽ 92 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ന് മരണപ്പെട്ട 6 പേരിൽ 2 പേർ വീതം മത്ര, സീബ് വിലായത്തുകളിൽ നിന്നുള്ളവരാണ്. സൊഹാർ, റുസ്താഖ് എന്നിവിടങ്ങളിൽ ഒരാൾ  വീതവും ഇന്ന് മരണപ്പെട്ടു.

മറ്റ് ഗവർണറേറ്റുകളിലെ കോവിഡ് ബാധിതരുടെ എണ്ണം
സൗത്ത് ബാത്തിന – 1, 930
നോർത്ത് ബാത്തിന – 1, 936
അൽ ദാഖിലിയ – 1, 039
അൽ വുസ്ത – 958
സൗത്ത് ശർഖിയ – 605
നോർത്ത് ശർഖിയ – 424
ബുറൈമി – 292
ദോഫർ – 300
അൽ ദാഖിറാ – 239
മുസൻന്തം  – 12