മസ്‌ക്കറ്റ് ഗവർണറേറ്റിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം കോവിഡ്  പോസിറ്റീവ് കേസുകൾ; ഗവർണറേറ്റിലെ ആകെ മരണസംഖ്യ 100 കടന്നു ; ഒമാനിൽ വൈറസ് ബാധിതരായി ഇന്ന് മരണപ്പെട്ട 6 പേരും മസ്‌ക്കറ്റിൽ

1047

മസ്‌ക്കറ്റ് ഗവർണറേറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലധികം പേർക്ക്. പുതിയതായി 1, 002 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഗവർണറേറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22, 160 ആയി. ഇതിൽ 11, 884 പേരുടെ രോഗം ഭേദമാകുകയും, 102 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 10, 174 പേരാണ് ചികിത്സയിൽ തുടരുന്നത്.

ഒമാനിൽ ഇന്ന് മരണപ്പെട്ട 6 പേരും മസ്‌ക്കറ്റ് ഗവർണറേറ്റിലാണ്. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.സീബ് വിലായത്തിൽ 3 പേരും, മത്രയിൽ 2 പേരും, ബൗഷറിൽ ഒരാളുമാണ് ഇന്ന് മരണപ്പെട്ടിരിക്കുന്നത്.

സീബിൽ ഇന്ന് 390 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നു. നിലവിൽ 7, 601 പേർക്കാണ് വിലായത്തിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ബൗഷറിൽ ഇന്ന് 359 പേർക്ക് കൂടി പോസിറ്റീവായതോടെ ആകെ രോഗബാധിതരുടെ എണ്ണം ആറായിരം കടന്ന് 6, 105 ആയി. മത്രയിൽ ഇന്ന് 135 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഗവർണറേറ്റിൽ ഇന്ന് മരണപ്പെട്ട 6 പേരിൽ 5 പേരും പ്രവാസികളാണ്. ഇവരെല്ലാവരും തന്നെ പുരുഷൻമ്മാരാണ്. ഇതിൽ ഒരാൾക്ക് മാത്രമാണ് 60 വയസ്സിന് മുകളിൽ പ്രായമുള്ളത്.