ഒമാനിൽ ഇന്ന് മുതൽ മദ്യ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം നികുതി 

3603

ഒമാനിൽ ഇന്ന് മുതൽ മദ്യത്തിനും , മദ്യം അടങ്ങിയ ഉല്പന്നങ്ങൾക്കും 100 ശതമാനം നികുതി ഏർപ്പെടുത്തും. ഇതേ തുടർന്ന് ഇവയുടെ വിലയിൽ വലിയ രീതിയിലുള്ള വർദ്ധനവുണ്ടാകും. ഒക്ടോബർ മാസം മുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്നും ടാക്സ് അതോറിറ്റിസ് ചെയർമാൻ സുൽത്താൻ അൽ ഹബ്സി അറിയിച്ചിട്ടുണ്ട്. ക്യാനുകളിലുള്ള ജ്യുസുകൾ, ഫ്രൂട്ട് ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ, കഫീൻ ഡ്രിങ്കുകൾ തുടങ്ങിയവയ്‌ക്കാകും നികുതി വർദ്ധനവ് ഉണ്ടാകുക. അതേ സമയം 100 ശതമാനം നാച്ചുറലായ ഫ്രൂട്ട് ജ്യുസുകൾക്കും, 75 ശതമാനത്തിലധികം പാലോ, ലബനോ അടങ്ങിയ ഉല്പന്നങ്ങൾക്കും നികുതി വർദ്ധനവ് ബാധകമായിരിക്കില്ല.