മവേല മാർക്കറ്റിനുള്ളിലെ വാഹനങ്ങളുടെ പാർക്കിംഗ് സമയങ്ങളുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി

193

മവേല മാർക്കറ്റിനുള്ളിലെ വാഹനങ്ങളുടെ പാർക്കിംഗ് സമയങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി. കോവിഡ് പ്രോട്ടോക്കോളുകൾ നിലനിൽക്കുന്ന ഘട്ടത്തിലും വാഹനങ്ങൾ യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പാർക്ക് ചെയ്യുന്നത് മാർക്കറ്റിനുള്ളിൽ വലിയ രീതിയിലുള്ള ഗതാഗത പ്രതിസന്ധി സൃഷ്ട്ടിക്കുന്ന ഘട്ടത്തിലാണ് നടപടി.
1) മാർക്കറ്റിനുള്ളിലേക്ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ വാഹനങ്ങൾക്കും, ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സു​ള്ള റ​ഫ്രി​ജ​റേ​റ്റ​ഡ്​ വാ​ഹ​ന​ങ്ങ​ൾ​ക്കും ട്രെ​യി​ല​റു​ക​ൾ​ക്കും മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശി​ച്ച​ത് മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കും.
2) പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യെ​ത്തു​ന്ന റ​ഫ്രി​ജ​റേ​റ്റ​ഡ്​-​ട്രെ​യി​ല​ർ അ​ട​ക്കം എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശി​ച്ച​ത് മു​ത​ൽ 24 മ​ണി​ക്കൂ​ർ മാ​ത്ര​മേ​ മാർക്കറ്റിനുള്ളിൽ തുടരാൻ അനുവാദമുണ്ടാകുകയുള്ളു. ഈ വാഹനങ്ങളിൽ പച്ചക്കറികളും, പ​ഴ​വ​ർ​ഗ​ങ്ങ​ളും ക​യ​റ്റാ​നും ഇ​റ​ക്കാ​നും മാ​ത്ര​മാ​ണ്​ അ​നു​മ​തി​യു​ണ്ടാ​വു​ക.
3) നിലവിൽ മാർക്കറ്റിനുള്ളിൽ തുടരുന്ന മുഴുവൻ വാഹന ഉടമകളും ഒരാഴ്ച്ചയ്ക്കകം മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കണം.
4) ഏതെങ്കിലും തരത്തിൽ മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ ലംഘിക്കുകയോ, വാഹനങ്ങൾ മാറ്റാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഓരോ ദിവസവും 100 റിയാൽ വീതം പിഴയായി ഈടാക്കുന്നതാണ്.
5) മാർക്കറ്റിനുള്ളിൽ നിന്നും വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വുേ​മ്പാ​ൾ വാ​ഹ​ന​ത്തി​ന് വ​ല്ല കേ​ടു​പാ​ടും സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തിന്റെ ഉ​ത്ത​ര​വാ​ദി​ത്തം ന​ഗ​ര​സ​ഭ വ​ഹി​ക്കു​ന്ന​ത​ല്ലെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്.