ഒമാനിൽ കോവിഡ് ബാധിതർ 41,000 കടന്നു ; ഇന്ന് 1,124 പേർക്ക് കൂടി കോവിഡ് ; 737 പേർക്ക് രോഗമുക്തി

449

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 41,000 കടന്നു. ഇന്ന് 1,124 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ  സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 41,194 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 862 പേരും ഒമാൻ പൗരൻമ്മാരാണ്. 262 പ്രവാസികൾക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ 737 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 24,162 ആയി.

വൈറസ് ബാധിതരായി 9 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 185 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3, 533 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.

പുതിയതായി 52 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 426 ആയി. ഇതിൽ 120 പേർ ഐ.സി.യു വിലാണ്.