അറബിക്കടലിൽ വീണ്ടും ന്യുനമർദ്ധം; ഒമാനിലെ വിവിധ മേഖലകളിൽ ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത

2969

ഒമാനിലെ വിവിധ മേഖലകളിൽ ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി. മറ്റന്നാൾ വരെ മഴ തുടരും. വ്യാഴാഴ്ച്ചയാകും സുൽത്താനേറ്റിൽ ഏറ്റവും ശക്തമായ മഴ അനുഭവപ്പെടുക. അറബിക്കടലിന് മുകളിൽ രൂപം കൊണ്ട ന്യുനമർദ്ദത്തെ തുടർന്നുണ്ടായ വാതക പ്രവാഹകമാണ് മഴയ്ക്ക് കാരണം. തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിലേക്കും കനത്ത മഴ അനുഭവപ്പെടുക. മഴയോടൊപ്പം ശക്തമായ കാറ്റിനും, ഇടിമിന്നലുകൾക്കും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ട്.