പ്രവാസികളുടെ മക്കളുടെ തുടർ വിദ്യാഭ്യാസം; സീറ്റിനു വേണ്ടി അലയുന്ന അവസ്ഥ ഇല്ലാതാക്കണം – മുഖ്യമന്ത്രിക്ക് നിവേദനം നൽകി സാമൂഹിക പ്രവർത്തകൻ പി എ വി അബൂബക്കർ

665

കോവിഡ്‌ പ്രതിസന്ധിയിൽ ഗൾഫ് നാടുകളിലെ നൂറുക്കണക്കിന്‌ മലയാളികൾക്ക് ‌ ജോലി നഷ്ടമാവുകയാണ്.
അനേകം ‌ പേർ കുടുംബ സമേതം ഗൾഫിൽ കഴിയുന്നു. ജോലി നഷ്ടപ്പെട്ടതോടൊപ്പം ഗൾഫിൽ വിദ്യാഭ്യാസം തേടിയിരുന്ന, പ്രവാസികളുടെ മക്കളുടെ തുടർ പഠനവും രക്ഷിതാക്കൾക്ക്‌ വലിയ ആശങ്ക നൽകുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനായ പി.എ.വി അബൂബക്കർ മുഖ്യമന്ത്രിക്ക്‌ ഇ മെയിൽ വഴി നിവേദനം നൽകി .നിവേദനത്തിന്‌ മറുപടിയായി ആവശ്യമായ ഇടപെടൽ നടത്താമെന്ന് അദ്ധേഹത്തിന്റെ,
ഡെപ്യുട്ടി സെക്രട്ടറി റോബർട്ട് ഫ്രാൻസിസ് അറിയിച്ചിറ്റുണ്ട്‌,

കേരളത്തിലെ പല സ്ക്കൂളുകളിലും ചില നിബന്ധനകൾ നില നിൽക്കുന്നുണ്ട്‌, അതേ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക്‌ മാത്രമേ +1 +2 സീറ്റുകൾ നൽകാറുള്ളൂ, ഇത്തരം നിബന്ധനകൾ ഗൾഫിൽ വിദ്യാഭ്യാസം നേടി നാട്ടിലേക്ക്‌ മടങ്ങുന്ന വിദ്യാർത്ഥികൾക്ക്‌ വലിയ ബുദ്ധിമുട്ട്‌ സൃഷ്ടിക്കും.
ഇക്കാര്യത്തിൽ എയ്‌ഡഡ്,‌ അൺ എയ്‌ഡഡ്‌ സ്കൂളുകളിലും , സർക്കാർ, സ്വകാര്യ കോളേജുകളിലും പ്രവാസികളുടെ മക്കൾക്ക്‌ ഉപാധികളില്ലാതെ അവരുടെ യോഗ്യത അനുസരിച്ച്‌ അഡ്മിഷൻ നൽകാൻ സർക്കാർ ഇടപെടണം എന്നാണ്‌ പി വി അബൂബക്കർ ആവശ്യപ്പെട്ടത്.‌

പത്താം ക്ലാസ് റിസൽറ്റ്‌ വന്നതോടെ ഉന്നത പoനത്തിന്‌ വേണ്ടി തയ്യാറെടുക്കുന്ന പ്രവാസികളുടെ മക്കൾ സ്ക്കൂൾ മനേജ്‌മന്റ്‌ അധികൃതരുടെ പിന്നാലെ സീറ്റിന്‌ വേണ്ടി അലയുന്ന ദുരവസ്ഥ ഒഴിവാക്കി കിട്ടേണ്ടതുണ്ടെന്നും സാമൂഹിക പ്രവർത്തകൻ പി.എ.വി അബൂബക്കർ തളിപ്പറമ്പ പറയുന്നു.