മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് അവരുടെ വീട്ടുപകരണങ്ങൾ എളുപ്പത്തിൽ നാട്ടിലെത്തിക്കാം; വൻ ഇളവുകൾ നൽകി അൽ നമാനി കാർഗോ

1454

ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് അവർ ഉപയോഗിച്ചിരുന്ന ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, കുക്കിങ് റേഞ്ച് തുടങ്ങിയ വീട്ടുപകരണങ്ങൾ എളുപ്പത്തിൽ നാട്ടിലെത്തിക്കാം .ടി.ആർ സംവിധാനത്തിലൂടെ ഒമാൻ കാർഗോ വഴി അനായാസം സ്വന്തം വീട്ടിൽ ഉപകരണങ്ങൾ എത്തിക്കുന്നതിന് ഇപ്പോൾ നിരക്കിളവുമുണ്ട്. ഒമാനിലെ അൽ നമാനി കാർഗോയ്ക്ക് 22 വയസ്സ് പൂർത്തിയാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് 20 ശതമാനത്തിെൻറ കിഴിവ് നൽകുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഒരു ആശ്വാസം എന്ന നിലയിലാണ് ഈ ആനുകൂല്ല്യം പ്രഖ്യാപിച്ചിട്ടുള്ളത്.

മിതമായനിരക്കിൽ കുറഞ്ഞദിവസത്തിനുള്ളിൽ ഉത്തരവാദിത്തത്തോടെ തുറമുഖത്തിലെ ക്ലിയറൻസ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും . ഡോർ ടു ഡോർ എയർ കാർഗോ, ഡോർ ടു എയർപോർട്ട് എയർകാർഗോ, ഡോർ ടു ഡോർ ഷിപ്പ് കാർഗോ, തുറമുഖം വരെയുള്ള സീ കാർഗോ തുടങ്ങിയ സേവനങ്ങളും ലഭിക്കും. റൂവിയിലാണ് ഒമാനിലെ ഹെഡ് ഒാഫീസ്. ഹമരിയ സോഫ്റ്റി െഎസ്ക്രീമിന് സമീപം, വാദി കബീർ, അൽ അമിറാത്ത്, ഗാലാ ഹോളി ഡേ ഇൻ ഹോട്ടലിന് സമീപം, സീബ്, സുഹാർ എന്നിവിടങ്ങളിലായി ശാഖകളും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 99881554, 95587410, 99638698,99785420,95522162