കുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു 

638

രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സ്ത്രീയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഡിപ്പാർട്ട്മെന്റ് ഓഫ് ക്രൈം പ്രിവൻഷന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവർ ആഫ്രിക്കൻ വംശജയാണ്. വിഭിന്ന ശേഷിയുള്ള കുട്ടികളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ സ്ത്രീക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.