ഗാല ബി.ഇ.സിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ മരണപ്പെട്ടു

2831

ഒമാനിലെ ഗാല ബി.ഇ.സിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോട്ടയം അങ്ങാടിയിലെ അമ്പലത്തറമ്മൽ കോട്ടാൽ മഹമൂദ് നാട്ടിൽ വെച്ച്  മരണപ്പെട്ടു. 59 വയസ്സായിരുന്നു. സുൽത്താനേറ്റിൽ നിന്നും ഒരാഴ്ച്ച മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം ഖബറടക്കം നടത്തും.

പരേതരായ മാളിയേക്കൽ കുട്ടുവിന്റെയും,എ.കെ സാറുവിന്റെയും മകനാണ് .
ഭാര്യ : വി കെ റംലത്ത്
മക്കൾ : മുഹമ്മദ് മുസ്തഫ , അബ്ദുൽ റഹീം
സഹോദരങ്ങൾ : ഇബ്രാഹിം , ഷാഹിദ , സറീന