സുൽത്താൻ ഹൈതം ബിൻ താരിഖും, സൗദി ഭരണാധികാരി സൽമാൻ രാജാവും ഈദ് ആശംസകൾ പങ്കു വെച്ചു 

227

സുൽത്താൻ ഹൈതം ബിൻ താരിഖും, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്‌ദുൽ അസീസ് രാജാവും ഫോൺ സംഭാഷണം വഴി ഈദ് ആശംസകൾ പങ്കു വെച്ചു. കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ലോകമെമ്പാടും ഈദ് ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനും ഇത്തവണ പരിമിതമായ വിശ്വാസികൾക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഈ ഘട്ടത്തിൽ ഇരു ഭരണാധികാരികളും പരസ്പരം ആശംസകളും, കോവിഡനന്തര കാലത്തേ കുറിച്ചുള്ള പ്രതീക്ഷകളും പങ്കു വെച്ചു.