കോവിഡ് ; സുൽത്താനേറ്റിൽ 511 പേർ ആശുപത്രിയിൽ ; 187 പേർ ഐ.സി.യു വിലും ചികിത്സയിൽ 

3335

സുൽത്താനേറ്റിൽ കോവിഡ് വൈറസ് ബാധിതരായി ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 500 കടന്നു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നിലവിൽ 511 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 187 പേർ ഗുരുതരാവസ്ഥയിൽ ഐ.സി.യു വിലാണ്. ഇതുവരെ രാജ്യത്ത് 3,05,651 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇതിൽ 79,159 പേരുടെ പരിശോധന ഫലം പോസിറ്റീവായിട്ടുണ്ട്. അതേ സമയം ഈദ് പ്രമാണിച്ച് പുതിയ കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ആഗസ്റ്റ് 4 വരെ ആരോഗ്യവകുപ്പ് നിർത്തി വെച്ചിരിക്കുകയാണ്.