ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി

സുഹാർ: ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി. സഹം സനായയിൽ പെട്രോൾ സ്റ്റേഷനുള്ളിൽ കട നടത്തിയിരുന്ന കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂടിലെ മനോജ്‌ ഭവനിൽ മനോജ്‌ കുമാർ (49) ആണ് മരിച്ചത്.

പിതാവ്: ശിവദാസൻ. മാതാവ്: ഉഷ. ഭാര്യ: ശ്രീജ. മക്കൾ: ഐശ്വര്യ, അർജുൻ. സഹം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.