കോവിഡ് ബാധിച്ച് പെപ് ഗാർഡിയോളയുടെ മാതാവ് മരിച്ചു

കോവിഡ് വൈറസ് ബാധയെത്തുടർന്ന് ലോകപ്രശസ്ത ഫുട്ബാൾ പരിശീലകനായ പെപ് ഗാർഡിയോളയുടെ മാതാവ് ഡോലോർസ് സല കാരിയോ മരിച്ചു. സ്പെയിനിലെ ബാഴ്‌സലോണയിൽ ആയിരുന്നു മരണം.ബാഴ്‌സയുടെ എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായ ഗാർഡിയോള ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരാണ്

ലോക്ക്ഡൗണ്‍ ലംഘനം : ഫുട്‌ബോള്‍ താരം കെയ്‌ല്‍ വാക്കറിനെതിരെ അച്ചടക്കനടപടി

കൊറോണ വൈറസ് സമയത്ത് ഒരു പാര്‍ട്ടിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് ബ്രിട്ടന്റെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചത്തിന് മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധ താരം കെയ്‌ല്‍ വാക്കര്‍ ക്ലബ്ബില്‍ നിന്ന് അച്ചടക്കനടപടി നേരിടും.വാക്കര്‍ രണ്ട് കോള്‍ പെണ്‍കുട്ടികളെ കഴിഞ്ഞ ആഴ്ച തന്റെ ചെഷയര്‍ ഹോമിലേക്ക് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. വാക്കര്‍ ഞായറാഴ്ച പത്രത്തിന് നല്‍കിയ…

അമേരിക്കയിൽ മരണം പതിനായിരം കടന്നു: ലോകത്ത്​ 13.4 ലക്ഷം കോവിഡ്​…

ന്യൂയോര്‍ക്ക്: കൊറോണ വൈറസ്​ മഹാമാരിയില്‍ ലോകത്ത് ഇതുവരെ 74,702 പേര്‍ മരിച്ചതായി റിപ്പോർട്ട്​. 13,46,966 പേരിലാണ്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകിച്ചത്​. കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്​ അമേരിക്കയാണ്​. അമേരിക്കയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 367,385 ആയി. മരണനിരക്കില്‍ വളരെ പിന്നില്‍ നിന്നിരുന്ന യു.എസില്‍ വെറും ആറാഴ്ചക്കൊണ്ടാണ്…

കോവിഡ് ബാധ മൃഗങ്ങളിലേക്കും?

ലോകം മുഴുവൻ വ്യപകമായിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസ് ബാധ മൃഗങ്ങളിലേക്കും പടരുന്നുവെന്ന് കണ്ടെത്തൽ. ന്യൂയോർക്കിലെ ബ്രോൻങ്ക്സ് മൃഗശാലയിലെ നാദിയ എന്ന നാല് വയസ്സ് പ്രായമുള്ള കടുവയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗശാലയിലെ മറ്റ് 6 കടുവകളും, ഒരു സിംഹത്തിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെകിലും കോവിഡ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കൊറോണ: യുഎസിൽ മരണ നിരക്കിൽ വൻ വർധന; ഇറ്റലിയിലും സ്പെയിനിലും…

ന്യൂയോർക്ക്: രണ്ടാഴ്ചയിലേറെയായി കൊറോണ തീർത്ത മരണഭീതിയിൽ നിന്ന് യൂറോപ്പിന് നേരിയ ആശ്വാസമായി മരണനിരക്ക് കുറഞ്ഞു. അതേ സമയം കൊറോണയുടെ പുതിയ ആഘാതകേന്ദ്രമായ അമേരിക്കയിൽ ദിനംപ്രതി മരണവും രോഗം പകരുന്നവരുടെ എണ്ണവും കുത്തനേ കൂടുകയാണ്. പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണ നിരക്കിലും ഇറ്റലിയിലും സ്പെയിനിലുമടക്കം കുറവ് വന്നിട്ടുണ്ട്. സ്പെയിനിൽ…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രിയിൽ

കൊറോണ വൈറസ് ലക്ഷണങ്ങൾ തുടരുന്നതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിസബത്ത് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മുൻകരുതൽ മാർഗമെന്ന നിലയിൽ പ്രധാനമന്ത്രിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയ വിവരം ജനങ്ങളെ അറിയിച്ചത്. പകർച്ചവ്യാധികൾ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി പൊരുതണം എന്നും ആഹ്വാനം ചെയ്തു

ഒമാനിൽ അവശ്യവസ്തുക്കളുടെ മതിയായ സ്റ്റോക്കുണ്ട്: വിലനിലവാരവും ഭദ്രം – വാണിജ്യമന്ത്രാലയം

മസ്കറ്റ്: ഒമാനിലെ വ്യാപാരസ്ഥാപനങ്ങളിൽ ഉൽപ്പന്നങ്ങൾ മതിയായ രീതിയിൽ സ്റ്റോക്കുണ്ടെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇവയുടെ വിലനിലവാരവും ഭദ്രമാണെന്ന് വിലയിരുത്തി. വായു, കര, കടൽ അതിർത്തികൾ വഴിയുള്ള ഇറക്കുമതി സുഗമമായി നടക്കുന്നുണ്ട്. വിപണിയിൽ കൃത്യമായ വിതരണം ഉറപ്പുവരുത്താൻ കച്ചവടക്കാരുമായും വിതരണക്കാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഒമാനിലെ ഫാക്ടറികളും…

288 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ ടർക്കിഷ് വിപ്ലവ ഗായിക ഹെലിൻ…

288 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരണപ്പെട്ടു. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടത്പക്ഷ വിപ്ലഗായികയായിരുന്നു ബോലക്. 1980 കളിൽ ആരംഭിച്ച 'യോറം ' എന്ന തന്റെ ബാൻഡിനെ 2016ൽ സര്‍ക്കാര്‍ നിരോധിക്കുകയും ബാന്റിന്റെ ഏഴ് പ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും ചെയ്‌തതിനെതിരെയായിരുന്ന ഹെലിന്റെ നിരാഹാരം.…