ഇന്ന്  കേരളത്തിൽ  9 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു

ഇന്ന്  കേരളത്തിൽ  9 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം അറിയിച്ചത് .കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് കണക്ക്.ഇതോടെ കേരളത്തിൽ ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം…

മുസ്ലിമായതിനാൽ ചികിത്സ നിഷേധിച്ചു : നവജാത ശിശുവിന് ദാരുണാന്ത്യം 

രാജ്യം മുഴുവൻ കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുമ്പോഴും രാജസ്ഥാനിലെ ഭരത്‌പുരിൽ ഗർഭിണിയായ മുസ്ലിം യുവതിയെ ചികിത്സിക്കാൻ സർക്കാർ ഡോക്ടർ വിസമ്മതിച്ചതോടെ കുഞ്ഞിന്‌ ദാരുണമരണം. ഗുരുതരാവസ്ഥയിൽ ഭരത്പുർ സർക്കാർ ആശുപത്രിയിലെത്തിച്ച യുവതിയെ, മുസ്ലിം മതവിഭാഗത്തിൽ പെട്ടവരായതിനാൽ ചികിത്സിക്കാൻ ഡോക്ടർ തയ്യാറാകാതിരിക്കുകയും, ജയ്‌പുരിലേക്ക്‌ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ജയ്‌പുരിലേക്കുള്ള യാത്രാമധ്യേ…

മരുന്ന് കയറ്റി അയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകും – ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡ് 19 മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'അവരങ്ങിനെ ചെയ്താല്‍ അത് അദ്ഭുതമാണ്. കാരണം ഇന്ത്യയും അമേരിക്കയും നല്ല ബന്ധമാണന്ന് നിങ്ങള്‍ക്കറിയില്ലേ'- മാധ്യമപ്രവര്‍ത്തകരോട് ട്രംപ്. കഴിഞ്ഞ ദിവസം വാഷിങ്ടണിലായിരുന്നു പ്രതികരണം. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ്…

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര താരം ശശി കലിംഗ എന്ന വി.ചന്ദ്രകുമാർ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ, കേരള കഫേ, വെള്ളിമൂങ്ങ, ആമേൻ, അമർ അക്ബർ അന്തോണി തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ…

പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ വിടവാങ്ങി

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ വിട വാങ്ങി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം. "അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിന് മുമ്ബ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല" - ശ്രീകുമാരന്‍ തമ്ബി…

കേരളത്തിൽ എട്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; നാലുപേര്‍ നിസാമുദ്ദീനില്‍നിന്ന് വന്നവര്‍

കേരളത്തിൽ ഞായറാഴ്ച എട്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍നിന്ന് അഞ്ചുപേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.

ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ അഞ്ചാമത്തെ പരിശോധനാ ഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: കൊറോണ ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ അഞ്ചാമത്തെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ നാലു തവണയും കനികയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇന്നത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും അടുത്ത പരിശോധനാ ഫലവും നെഗറ്റീവ് ആകുന്നത് വരെ കനിക ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരുമെന്നാണ്…

കേരളത്തിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു., കാസർഗോഡ് 6 പേർക്കും ,കൊല്ലം, ആലപ്പുഴ,കണ്ണുർ ,പാലക്കാട് എന്നിവിടങ്ങളിൽ  ഒരാൾക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.