കോച്ചുകൾ ഐസൊലേഷൻ വാർഡ് ആക്കാൻ ഒരുങ്ങി റെയിൽവേ

ന്യൂഡൽഹി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോച്ചുകൾ ഐസൊലേഷൻ വാർഡ് ആക്കാൻ ഒരുങ്ങി റെയിൽവേ. ഗ്രാമീണ മേഖലകളിൽ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് റെയിൽവേ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. കോച്ചുകൾ ഐസലേഷൻ വാർഡുകളായി ക്രമീകരിക്കുന്നതിനോടൊപ്പം വെൻറിലേറ്റർകളും നിർമ്മിക്കും. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ ആണ് നിർമ്മാണം നടക്കുക.

മസ്കറ്റ് ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾ നിർത്തിവെച്ചു

മസ്കറ്റ്: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മസ്കറ്റ് ഇന്ത്യൻ എംബസി വിവിധ സേവനങ്ങൾ നിർത്തിവെച്ചു. പാസ്പോർട്ട്, കോൺസുലാർ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഏതെങ്കിലും അടിയന്തര ഘട്ടത്തിൽ ബി എൽ എസ് 96879806929, കോൺസുലാർ 96893584040 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോവിഡ്‌: ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 683 പേർ; മരണസംഖ്യ…

ഇറ്റലിയിൽ കൊറോണ വൈറസ് മൂലം ഇന്നലെ മാത്രം മരിച്ചത് 683 പേർ. ഇതോടെ മരണസംഖ്യ 7503 ആയി. 5,210 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്ക് ശേഷം കൊറോണ സാരമായി ബാധിച്ചത് ഇറ്റലിയെയാണ്. സ്പെയിനിലും വൈറസ് ബാധിതരുടെ എണ്ണം7,457 ആയി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങൾ വൈറസിനെ കണ്ടെത്താനും…

ഇന്ത്യയിൽ കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം 600 ആയി

ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 600 ആയി. രോഗം ബാധിച്ച് 11 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ രോഗബാധിതരുടെ എണ്ണം 116 ആണ്.

സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭായോഗം

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നു. ഒരു മീറ്റർ അകലം പാലിച്ചാണ് ഓരോ മന്ത്രിമാരും ഇരുന്നത്. കൊറോണ പ്രതിരോധത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനുമാണ് ഇത്തരത്തിൽ യോഗം ചേർന്നത്. ലോക്ക് ഡൗൺ…

കാസർഗോഡ് ഇന്ന് നിർണായക ദിനം: 77 പരിശോധനാഫലങ്ങൾ പ്രതീക്ഷിക്കുന്നു; ആരെങ്കിലും…

കോവിഡ് രോഗബാധയിൽ കാസർഗോഡ് ഇന്ന് നിർണായക ദിനമെന്ന് ജില്ലാ കളക്ടർ സജിത് ബാബു. 77 പരിശോധനാഫലങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ നിരവധി പേർ രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്ന് അറിയാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു. ഇപ്പോൾ ജില്ലയിൽ 45 രോഗികൾ ചികിത്സയിലുണ്ട്. 44…

കോവിഡ്‌ 19: കനിക കപൂറിന് മൂന്നാം തവണയും പോസിറ്റീവ്

ലക്നൗ: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ ടെസ്റ്റും പോസിറ്റീവ് എന്ന് റിപ്പോർട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനിക ചികിത്സയിൽ കഴിയുന്നത്. ഫലം നെഗറ്റീവായി കാണുന്നതുവരെ ചികിത്സ തുടരുമെന്ന് ഡോക്ടർ ആർ കെ ധിമാൻ പറഞ്ഞു. രോഗം മറച്ചുവെച്ച്…

രാത്രി 12 മുതൽ മൂന്ന് ആഴ്ചത്തേക്ക് രാജ്യം ലോക്ക് ഡൗണിൽ-…

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി 12 മുതൽ മൂന്ന് ആഴ്ചത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണെന്നും ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനത കർഫ്യൂ ദിനത്തിൽ ജനങ്ങൾ ഒരുമിച്ച് നിന്നതിന് അദ്ദേഹം…