മസ്കറ്റിൽനിന്നു വെളുപ്പിന് 3 ന് കോഴിക്കോട് പോകേണ്ട എയർ ഇന്ത്യ…

മസ്കറ്റിൽനിന്നു വെളുപ്പിന് 3 ന് കോഴിക്കോട് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ഇതുവരെ പോയിട്ടില്ല. ആദ്യം സാങ്കേതിക തകരാർ കാരണം വിമാനം പുറപ്പെട്ടില്ല. പിന്നീട് ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായ കാരണം വിമാനത്തിന് പറക്കാൻ കഴിഞ്ഞില്ല. യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ തുടരുന്നു.

ഒമാനിൽ വിദേശികളുടെ തൊഴിൽ അവസരം കുറയ്ക്കാൻ ഏറെ കാലമെടുക്കും

നിലവിലെ സാഹചര്യത്തിൽ ഒമാനിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ പ്രയാസമാണെന്ന് മാൻപവർ വകുപ്പിലെ ഉന്നത ഉദ്യൊഗസ്ഥൻ വെളിപ്പെടുത്തി . ധാരാളം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഒമാനിൽ നടന്നു വരികയാണെന്നും ഏറെ കാലം കൊണ്ട് മാത്രമേ വിദേശികളെ കുറയ്ക്കാൻ കഴിയുകയുള്ളൂ എന്നും മാൻ പവറിലെ ഡയറക്ടർ…

വിഷ മൽസ്യം കഴിച്ചവർ ആശുപത്രിയിൽ 

ഒമാനിൽ വിഷ മൽസ്യം കഴിച്ച ആറു പേർ ആശുപത്രിയിലായി . പഫർ എന്ന പ്രാദേശിക മൽസ്യം കഴിച്ചവരാണ് അവശ നിലയിൽ ആശുപത്രിയിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ അഡ്മിറ്റ് ആയിരിക്കുന്നത് . ശുദ്ധമായ മൽസ്യം കഴിക്കാൻ ആളുകൾ ശ്രദ്ധ വയ്ക്കണമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ മസ്കറ്റിൽ അറിയിച്ചു

സാഹസിക വാഹനയോട്ടം നടത്തിയവരെ അറസ്റ്റ് ചെയ്തു.

ഒമാനിൽ ചില യുവാക്കൾ തികച്ചും സാഹസികമായി നടുറോഡിൽ വാഹന അഭ്യാസം നടത്തിയതിന്റെ പേരിൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു . മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു നടപടിയും വച്ചുപൊറുപ്പിക്കുകയില്ലെന്നു പോലീസ് വ്യക്തമാക്കി . 5 പേരാണ് അറസ്റിലായത് .

ടൂർ ഓഫ് ഒമാൻ ഫെബ്രുവരി 16 മുതൽ 

പ്രശസ്തമായ ടൂർ ഓഫ് ഒമാൻ സൈക്കിൾ സവാരിയുടെ പത്താം എഡിഷൻ ഫെബ്രുവരി 16 മുതൽ 21 വരെ നടക്കും . ഓരോ വർഷം കഴിയുന്തോറും ടൂർ ഓഫ് ഒമാൻ വൻ ജന ശ്രദ്ധ ആകർഷിച്ചു വരികയാണ്  . ഒമാനിലെ അതിമനോഹരമായ ചില സ്ഥലങ്ങളിലൂടെയാണ് ഈ മത്സര സൈക്കിൾ സവാരി…

ഒമാനിൽ വിപുലമായ തൊഴിലവസരങ്ങൾ വരുന്നു

 ഒമാന്റെ ടൂറിസം മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സംജാതമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു . ലോജിസ്റ്റിക്സ് മേഖലയിൽ കുറഞ്ഞത് മൂന്നു ലക്ഷം പേർക്ക് വേറെ തൊഴിൽ അവസരം ഉണ്ടായിവരുമെന്നും ഇത് സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു . അടുത്ത ഇരുപതു വർഷത്തിനകം ഈ സാദ്ധ്യതകൾ പ്രാബല്യത്തിൽ വരുമെന്നാണ്…

മസ്കറ്റില്‍ രണ്ട് വനിതകള്‍ ഇസ്ലാം മതം സ്വീകരിച്ചു 

മസ്കറ്റില്‍ നടന്ന ചടങ്ങില്‍ രണ്ട് സ്ത്രീകള്‍ ഇസ്ലാം മതം സ്വീകരിച്ചു . സിംബാബ്‌വെയുടെ ഗ്രാന്‍ഡ്‌ മുഫ്ത്തി , ഷെയ്ഖ്‌ ഇസ്മയില്ന്റെ സാനിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഫിലിപ്പ്യ്ന്‍  സ്വദേശികള്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാമിക നാഗരികതയില്‍ സ്ത്രീകളുടെ പങ്ക് എന്നാ വിഷയത്തില്‍ ഷെയ്ഖ്‌ ഇസ്മയില്‍ പ്രഭാഷണവും നടത്തി .

മോഷണം നടത്തിയ വിദേശികളെ അറസ്റ്റ് ചെയ്തു 

ഒമാന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയില്‍  ഭവനഭേതനം നടത്തുകയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത വിദേശിയെ റോയല്‍ ഒമാന്‍ പോലീസ് അറെസ്റ്റ്‌ ചെയ്തു . എത്ര സ്വര്‍ണമാണ് കട്ടെടുത്തതെന്ന്‍ വ്യക്തമല്ല .