ഷാർഖിയയിലെ മൂന്ന് സ്ഥലങ്ങൾ ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങൾ

മസ്‌കറ്റ് : ഷാർഖിയയിലെ മൂന്ന് സ്ഥലങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളായി ടൂറിസം മന്ത്രി അഹ്‌മദ്‌ ബിൻ നാസർ അൽ മഹ്റിസി പ്രഖാപിച്ചു. നോർത്ത് ഷാർഖിയ മുതൽ സൗത്ത് ഷാർഖിയ വരെ നീളുന്ന മണലാരണ്യവും വുസ്ത ഗവർണറേറ്റും വിനോദ സഞ്ചാര മേഖലയായി കണക്കാക്കും. ഷഗത് മ്റീഖ്, ഷഗത് ഉം ദൽമാ,…

നിർദ്ദിഷ്ട സ്ഥലത്ത് നിന്ന് മാറി പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾക്ക് പിഴ

മസ്കറ്റ്: മുനിസിപ്പാലിറ്റി നിർദ്ദേശിച്ച സ്ഥലത്ത് നിന്ന് മാറി പ്രവർത്തിക്കുന്ന മൊബൈൽ ഫുഡ് ട്രക്കുകൾക്ക് 50 റിയാൽ പിഴ ചുമത്തും. നിർദ്ദിഷ്ട സ്ഥലത്ത് വെച്ച് ഇവർക്ക് അധികൃതരുടെ അനുവാദത്തോടുകൂടി റെഡി മെയ്ഡ് ഭക്ഷണപദാർത്ഥങ്ങൾ ലൈസൻസുള്ള ഔട്ട് ലെറ്റുകളിൽ നിന്നും വാങ്ങി വിൽക്കാം. ഏതെങ്കിലും കോഫീ ഷോപ്പിൽ നിന്നോ റെസ്റ്റോറന്റിൽ നിന്നോ…

ഒമാനിൽ പെട്രോൾ ഡീസൽ വിലയിൽ ജൂണിൽ മാറ്റമില്ല

പുതിയ അറിയിപ്പ് അനുസരിച്ച് ഒമാനിൽ വിവിധ തരം പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് വിലയിൽ മാറ്റമില്ല. മെയ് മാസത്തിലെ വില തന്നെ ജൂണിലും തുടരും. അന്താരാഷ്ട്ര മാർക്കറ്റിലെ വിലനിലവാരം കൂടി താരതമ്യം ചെയ്താണ് ഒമാനിൽ പ്രാദേശിക വില നിശ്ചയിക്കുന്നത്.

എ ബി സി ഗ്രൂപ്പിന്റെ ഒമാനിലെ ആദ്യ ഷോറും ഉദ്ഘാടനം…

മസ്‌കത്ത്: സാനിറ്ററി രംഗത്തെ ലോകോത്തര സാന്നിധ്യമായ എ ബി സി ഗ്രൂപ്പിന്റെ ഒമാനിലെ ആദ്യസംരംഭമായ അല്‍ ബറക സെറാമിക് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും. വൈകിട്ട് 4.30ന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ ജപ്പാനീസ് ബ്രാന്റായ ടൊട്ടൊയുടെ ഷോറൂമിന് കൂടിയാണ് തുടക്കം കുറിക്കപ്പെടുന്നത്. ഒമാനില്‍…

ഡങ്കിപ്പനി പ്രതിരോധ ക്യാമ്പയിന്‍ ഇന്ന് സമാപിക്കും

മസ്‌കത്ത്: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നടന്നുവരുന്ന ഡങ്കിപ്പനി പ്രതിരോധ ക്യാമ്പയിന്‍ ഇന്ന് സമാപിക്കും. സീബ്, ബോഷര്‍, മത്ര, റൂവി മേഖലകളില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ക്യാമ്പയിനാണ് പൂര്‍ത്തിയാകുന്നത്. മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്നായിരുന്ന ക്യാമ്പയിന്‍. കൊതുകുകളെ നശിപ്പിക്കുകയും ആളുകളില്‍ ബോധവത്കരണം നടത്തുകയുമായിരുന്നു ക്യാമ്പയിനിലെ പ്രധാന പ്രവര്‍ത്തികള്‍.

മസ്‌കത്ത് – കണ്ണൂര്‍ വിമാന സര്‍വ്വീസ് ആരംഭിക്കാത്തതിനെതിരെ പരാതി

മസ്‌കത്ത്: ഉത്തര മലബാറിന്റെ വികസനത്തിന് വഴിത്തിരിവാകുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മസ്‌കത്തില്‍ നിന്ന് വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് അനന്തമായി വൈകുന്നത് പ്രതിഷേധാര്‍ഹവും നീതീകരിക്കാനാവാത്തതുമാണെന്ന് മുതിര്‍ന്ന കെ എം സി സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ പി എ വി അബൂബക്കര്‍ അഭിപ്രായപ്പെട്ടു. കണ്ണൂരിലെയും പരിസര ജില്ലകളിലെയും നിവാസികള്‍ വലിയ തോതില്‍…

ഒമാന്‍ ദേശീയ സാഹിത്യോത്സവ് മസ്‌കത്തില്‍

മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കപ്പെടുന്ന ആര്‍ എസ് സി സാഹിത്യോത്സവിന്റെ ഒമാന്‍ ദേശീയതല മത്സരം ഇത്തവണ റൂവിയില്‍ നടക്കും. 2019 ജനുവരി 18ന് റൂവിയിലെ അല്‍ മാസാ ഹാളിലാണ് കലാ മാമാങ്കം അരങ്ങേറുന്നത്. രാവിലെ ഒമ്പതു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. രാജ്യത്തിനകത്തും പുറത്തുമായുള്ള…