കോവിഡ് വാക്സിനുകൾ പ്രതിരോധം നൽകുക 6 മാസം വരെ

കോവിഡ് പ്രതിരോധ വാക്സിനുകളുടെ ക്ഷമത 4 മുതൽ 6 മാസം വരെ മാത്രമേ നിലനിൽക്കുകയുള്ളു എന്ന് ഒമാനിലെ ആരോഗ്യ വിദഗ്ധർ. ഒരു ഡോസ് വാക്സിൻ എടുത്ത് 6 മാസങ്ങൾക്ക് ശേഷം ഇവ ഉൽപ്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ അളവ് കുറയുകയും ഫലപ്രാപ്തി ഏകദേശം ഇല്ലാതാകുകയും ചെയ്യും. ഫൈസർ, അസ്ട്രാ സെനേക്ക വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇത് ബാധകമാണ്.

അത് കൊണ്ട് തന്നെ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്ത് ഒമ്രികോൻ വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകളും എത്രയും വേഗം മൂന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കണമെന്നും റോയൽ ഹോസ്പിറ്റലിലെ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. ഫറ്യാൽ അൽ ലവാതി അറിയിച്ചിട്ടുണ്ട്.