ഒമാനിൽ സ്ഥിതി ഗുരുതരമാകുന്നു : കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

covid updates oman

ആശ്വാസത്തിന്റെ ദിനങ്ങൾക്ക് ശേഷം ഒമാനിൽ കോവിഡ് വ്യാപനം വീണ്ടും ഗുരുതരമാകുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തതുൾപ്പെടെ 343 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ 3 ദിവസവും നൂറിന് മുകളിൽ കോവിഡ് കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 3,05,832 ആയി. പുതിയതായി 107 പേർ കൂടി രോഗമുക്തരായി (ആകെ: 3,00,488). 98.3 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4117 ആയി. നിലവിൽ 14 പേർ ആശുപത്രിയിലും 3 പേർ ഐസിയുവിലുമാണ്.