ഒമാനിൽ പ്രതിദിന കോവിഡ് കേസുകൾ 600 കടന്നു

covid updates oman

ഒമാനിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയുന്ന കോവിഡ് കേസുകളുടെ എണ്ണം 600 കടന്നു. പുതിയതായി 609 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,08,870 ആയി. ഇതിൽ 3,01,174 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 91 പേർക്ക് രോഗം ഭേദമായി. 97.5 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡിനെ തുടർന്ന്പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4119 പേരാണ് കോവിഡ് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 50 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 4 പേർ ഐ.സി.യുവിലാണ്.