ഒമാനിൽ പ്രതിദിന കോവിഡ് ബാധിതർ 1315; 240 പേർക്ക് രോഗമുക്തി

covid updates oman

ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1315 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,14,853 ആയി. ഇതിൽ 3,02,762 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 240 പേർക്ക് രോഗം ഭേദമായി. 96.2 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 4122 പേരാണ് കോവിഡിനെ തുടർന്ന് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 98 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 14 പേർ ഐ.സി.യുവിലാണ്.