ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

ഒമാനിൽ കോവിഡ് വ്യാപനം അതീവ ഗുരുതരമായി വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കമ്മിറ്റി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

നാളെ മുതൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു.

പള്ളികളിലെ ജുമാ നിസ്ക്കാരം താൽക്കാലികമായി നിർത്തലാക്കി. മറ്റുള്ള ദിവസങ്ങളിലെ പ്രാർത്ഥനകൾ പള്ളികളിൽ തുടരും.

എല്ലാവിധ കോൺഫറൻസുകളും എക്സിബിഷനുകളും മാറ്റിവയ്ക്കും.

റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പുകൾ, ഇവന്റ് ഹാളുകൾ തുടങ്ങിയവ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കണം.

പ്രതിരോധ കുത്തിവയ്പ്പ്, സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ എന്നിവ നിർബന്ധമായും പാലിക്കണം.

രണ്ടാഴ്ച കാലത്തേക്കാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.