ഒമാനിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു

കാത്തിരിപ്പുകൾക്കൊടുവിൽ ഒമാനിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇബ്രിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 13 മില്യൺ സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ 155 മില്യൺ റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 15 ലക്ഷത്തോളം സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 500 മെഗാ വാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കുക. രാജ്യത്തെ 50,000 കുടുംബങ്ങൾക്ക് ഇവിടെ നിന്നും വൈദ്യുതി ലഭ്യമാക്കും. ഇതുവഴി 3,40,000 ടൺ കാർബൻ ഡൈ ഒക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനും കഴിയും.