ഇന്ത്യയിൽ 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതൽ |ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരും | എല്ലാ പോസ്റ്റ് ഓഫീസുകളിലും കോര്‍ ബാങ്കിംഗ് പദ്ധതി – ധനമന്ത്രി

5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം.

ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോർ ബാങ്കിങ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 5 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ് 75 ജില്ലകളിൽ സ്ഥാപിക്കും. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം മാറ്റിവയ്ക്കും. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പിലാക്കും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സിസ്റ്റം കൊണ്ടുവരും. എല്ലാ മേഖലകളും ഡിജിറ്റൈസേഷന്‍ നടപ്പാക്കും. സംസ്ഥാന – കേന്ദ്ര സേവനങ്ങളെ ഇന്‍റർനെറ്റ് ബന്ധിതമാക്കും.