കോവിഡ് നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഇളവുകൾ അനുവദിച്ചു

ഒമാനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഇളവുകൾ അനുവദിച്ചു.

പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനകളും, ദിവസേനയുള്ള നിസ്കാര പ്രാർഥനകളും പുനരാരംഭിക്കും. എന്നാൽ പള്ളികൾക്കുള്ളിൽ പ്രവേശിക്കാൻ കഴിയുന്ന വിശ്വാസികളിൽ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർക്കുള്ള നിയന്ത്രണങ്ങളും പിൻവലിച്ചു. കൃത്യമായ സുരക്ഷാ പ്രോട്ടൊക്കോളുകൾ പാലിച്ച് കൊണ്ട് മുഴുവൻ ജീവനക്കാരും ഇനിമുതൽ ഓഫീസുകളിൽ ഹാജരാകും.

ചടങ്ങുകൾ സംഘടിപ്പിക്കുന്ന ഹാളുകൾക്ക് ആകെ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ 70 ശതമാനം ആളുകളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാം.