ഒമാനിൽ 181 പേർക്ക് കൂടി കോവിഡ്; 247 പേർക്ക് രോഗമുക്തി

ഒമാനിൽ 181 പേർക്ക് കൂടി കോവിഡ്; 247 പേർക്ക് രോഗമുക്തി; പുതിയതായി 5 പേർ കൂടി മരണപ്പെട്ടു
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,105 ആയി. ഇതിൽ 2,93,254 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
96.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 247 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് രാജ്യത്ത് 5 പേർക്ക് കൂടി ജീവൻ നഷ്ടമായി. ഇതുവരെ വൈറസ് ബാധിതരായി 4089 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 64 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 26 പേർ ഐസിയുവിലാണ്.