ഒമാനിൽ 1763 പേർക്ക് കോവിഡ്; 4402 പേർക്ക് രോഗമുക്തി; 4 മരണം കൂടി റിപ്പോർട്ട് ചെയ്തു

covid updates oman

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 1763 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,81,381 ആയി. ഇതിൽ 3,67,204 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 4404 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് 4 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4242 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.