റഷ്യ – യുക്രൈൻ സംഘർഷം; ഒമാൻ എണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ്

ദുബായ് മെർച്ചന്റൈൽ മാർക്കറ്റിൽ
ഒമാൻ അസംസ്കൃത എണ്ണ വില ബാരലിന് 110 ഡോളർ പിന്നിട്ടു. നിലവിൽ 110.81 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ​ വില. ഒറ്റദിവസം കൊണ്ട് ബാരലിന് 9.96 ഡോളറാണ് വർധിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി വില ദിവസേന ഉയർന്നു വരികയാണ്. റഷ്യ – യുക്രെയ്ൻ സംഘർഷം തന്നെയാണ് എണ്ണവില വർധിക്കാൻ പ്രധാന കാരണം. അന്താരാഷ്ട്ര പണ കൈമാറ്റ സ്ഥാപനമായ ‘സ്വിഫ്റ്റ് ‘ ഉപരോധം കാരണം പ്രധാന ഇടപാടുകാരായ യൂറോപ്യൻ രാജ്യങ്ങൾ അടക്കം റഷ്യൻ എണ്ണ മറ്റു രാജ്യങ്ങൾക്ക് വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനാൽ റഷ്യയിൽ ഉൽപ്പാദിപ്പിക്കുന്ന 70 ശതമാനം എണ്ണയും കയറ്റി അയക്കാൻ കഴിയുന്നില്ല. അതായത്, ദിവസവും 3.8 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയാണ് അമർത്യാസെൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സഖ്യമായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചതോടെ വിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.